05:17am 13 November 2026
NEWS
പാലക്കാട്ട് രമേഷ് പിഷാരടി? യു.ഡി.എഫ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക മാർച്ച് 7ന് ശേഷം
03/03/2026  12:22 PM IST
സുരേഷ് വണ്ടന്നൂർ
പാലക്കാട്ട് രമേഷ് പിഷാരടി? യു.ഡി.എഫ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക മാർച്ച് 7ന് ശേഷം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യു.ഡി.എഫിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക മാർച്ച് ഏഴിന് ശേഷം പ്രഖ്യാപിക്കും. രാഹുൽ മാങ്കൂട്ടത്തലിനെ പാർട്ടി നിന്നു പുറത്താക്കിയതോടെ ഒഴിവ് വന്ന പാലക്കാട് സീറ്റിൽ പ്രശസ്ത താരം രമേഷ് പിഷാരടി കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കുമെന്നാണ് ഏറ്റവും പുതിയ സൂചനകൾ. നേതൃത്വത്തിൽ നിന്ന് ഔദ്യോഗിക നിർദ്ദേശം ലഭിച്ചാൽ മത്സരിക്കാൻ തയ്യാറാണെന്ന് പിഷാരടി അറിയിച്ചിട്ടുണ്ട്.

​പ്രധാന സ്ഥാനാർത്ഥികളും മണ്ഡലങ്ങളും:

​ഞായറാഴ്ച ഡൽഹിയിൽ നടന്ന സ്ക്രീനിംഗ് കമ്മിറ്റി ചർച്ചയിൽ 20 സിറ്റിംഗ് എം.എൽ.എമാർ ഉൾപ്പെടെ 50 ഓളം മണ്ഡലങ്ങളിലെ പേരുകളാണ് പരിഗണിച്ചത്. ലിസ്റ്റിലെ പ്രമുഖർ ഇവരാണ്:

​തൃപ്പൂണിത്തുറ/അമ്പലപ്പുഴ: കെ. ബാബു പിന്മാറിയതോടെ എം. ലിജുവിനെ തൃപ്പൂണിത്തുറയിൽ പരിഗണിക്കുന്നുണ്ടെങ്കിലും അമ്പലപ്പുഴയിൽ മത്സരിക്കാനാണ് അദ്ദേഹം താല്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.
​അടൂർ: മുൻ എം.പി രമ്യ ഹരിദാസ്.
​വട്ടിയൂർക്കാവ്: കെ. മുരളീധരൻ.
​തൃത്താല: വി.ടി. ബൽറാം.
​നാദാപുരം: ലീഗിൽ നിന്ന് തിരിച്ചുവാങ്ങിയ സീറ്റിൽ വി.എസ്. ജോയി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img